Tue, 29 July 2025
ad

ADVERTISEMENT

Filter By Tag : UN Agency

യുഎൻ ആണവ നിരീക്ഷണ ഏജൻസി സംഘം ഇറാനിലെത്തും

വി​​​യ​​​ന്ന/​​​ടെ​​​ഹ്റാ​​​ൻ: ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര​​​സ​​​ഭ​​​യു​​​ടെ ആ​​​ണ​​​വ നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി (ഐ​​​എ​​​ഇ​​​എ) യു​​​ടെ സം​​​ഘം ര​​​ണ്ടാ​​​ഴ്ച​​​യ്​​​ക്കു​​​ള്ളി​​​ൽ രാ​​​ജ്യം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നു ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് എ​​​സ്മാ​​​യി​​​ൽ ബാ​​​ഗെ​​​യ് പ​​​റ​​​ഞ്ഞു.    

ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി ഇ​​​റാ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ന്വ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ അ​​​വ​​​ർ​​​ക്ക് ന​​​ൽ​​​കും. അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മേ​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന ബി​​​ൽ അ​​​ടു​​​ത്തി​​​ടെ ഇ​​​റാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

ഏ​​​ജ​​​ൻ​​​സി​​​ക്ക് രാ​​​ഷ്ട്രീ​​​യ പ​​​ക്ഷ​​​പാ​​​ത​​​മാ​​​ണെ​​​ന്നും ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ന് എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്.      എ​​​ന്നി​​​രു​​​ന്നാ​​​ലും, ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​ഹ​​​ച​​​ര്യം പി​​​ന്നീ​​​ട് ഉ​​​രു​​​ത്തി​​​രി​​​ഞ്ഞു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

സാ​​​ങ്കേ​​​തി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു സം​​​ഘ​​​ത്തെ രാ​​​ജ്യ​​​ത്ത് പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​മെ​​​ന്നും, എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഇ​​​റാ​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​പാ​​​ട്. ഏ​​​ജ​​​ൻ​​​സി ത​​​ല​​​വ​​​ൻ റാ​​​ഫേ​​​ൽ ഗ്രോ​​​സി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.     

Up